മലപ്പുറത്ത് വിവിധയിടങ്ങളിലുണ്ടായ തെരുവ് നായ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങള്‍ക്കും നായയുടെ കടിയേറ്റു.
പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. മറ്റ് മൂന്നുപേര്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. മഞ്ചേരിയിലും ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.