X

ബൈക്കിനു മുന്നില്‍ നായ കുറുകെ ചാടി അപകടം; ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്നത്തുകാല്‍ സ്വദേശിയായ എന്‍.എസ് അജിന്‍(25) ആണ് മരിച്ചത്. പാറശാല കുന്നത്തുകാലിനടുത്ത് വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്.

അരുവിയോട് ജംഗ്ഷനില്‍ അജിന്‍ ബൈക്കില്‍ പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. നായയുമായി ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. വീഴ്ചയില്‍ അജിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

Chandrika Web: