X
    Categories: CultureMoreViews

സ്‌കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒമ്പത് നായ്ക്കുട്ടികള്‍ ചത്തനിലയില്‍

കൊട്ടരക്കര: സ്‌കൂളിലെ കുടിവെള്ള സംഭരണിയില്‍ ഒമ്പത് നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റിന്‍കര ഗവ. യു.പി സ്‌കൂളിലെ കുടിവെള്ള സംഭരണിയിലാണ് ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെ കണ്ടെത്തിയത്. നഴ്‌സറി വിദ്യാര്‍ഥികള്‍ക്ക് വെള്ളമെടുക്കുന്നതിനും വേനല്‍ക്കാലത്ത് ജലശേഖരണത്തിനും പ്രത്യേകം സ്ഥാപിച്ചതായിരുന്നു ജലസംഭരണി.

രാവിലെ വെള്ളം നിറക്കുന്നതിന് മുമ്പ് സ്‌കൂളിലെ കായികാധ്യാപകനും നഗരസഭാ കൗണ്‍സിലറുമായ തോമസ് പി മാത്യു ടാങ്ക് പരിശോധിച്ചപ്പോഴാണ് നായ്ക്കുട്ടികളെ കണ്ടത്. പൊലീസ്, മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസം പഴക്കമുള്ളതാണ് നായ്ക്കുട്ടികളുടെ ശവമെന്നും വെള്ളത്തില്‍ മുങ്ങിയതാണ് മരണകാരണമെന്നുമാണ് മൃഗഡോക്ടര്‍മാരുടെ നിഗമനം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: