X

തെരുവുനായയുടെ കടിയേറ്റു; 12 വയസ്സുകാരി ഗുരുതാവസ്ഥയില്‍

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയില്‍. പത്തനംത്തിട്ട റാന്നി സ്വദേശി ഹരീഷിന്റെ മകള്‍ അഭിരാമിയാണ് ഗുരുതരാവസ്ഥയിലായത്.
രണ്ടാഴ്ച മുമ്പ് പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത്. കണ്ണിലും കൈയിലും കാലിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. പത്തനംത്തിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം കുട്ടിയെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ നില ഗുരുതരമായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

 

Chandrika Web: