വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പിലാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളില്‍ കേന്ദ്രം കടുത്ത നടപടി സ്വീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടന അവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇടപെടില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. നാഗാലാന്‍ഡിലെ വനിതാ സംഭരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയാണ് വിമര്‍ശനം.
എന്തുകൊണ്ടാണ് നിങ്ങള്‍ സ്വന്തം പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സര്‍ക്കാറുകള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്? നിങ്ങള്‍ക്ക് വഴങ്ങാത്ത മറ്റു സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരെ നിങ്ങള്‍ ഏത് അറ്റം വരെയും പോകുന്നുണ്ടല്ലോ? എന്നാല്‍ നിങ്ങളുടെ സംസ്ഥാനങ്ങളില്‍ നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല- ജസ്റ്റിസ് മാരായ എസ് കെ കൗളും സുധാശു ദൂളിയയും അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു.
ഭരണഘടന നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാല്ലെന്ന് കോടതിയെ കൊണ്ട് പറയിപ്പിക്കരുതെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു.