Categories: indiaNews

ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയത് മനുഷ്യത്വരഹിതമാണെന്ന് പറയാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ; കോണ്‍ഗ്രസ്

കൈവിലങ്ങിട്ടും കാലില്‍ ചങ്ങലയിട്ടും ഇന്ത്യക്കാരെ സൈനിക വിമാനത്തില്‍ അമേരിക്ക നാടുകടത്തിയത് മനുഷ്യത്വരഹിതമാണെന്ന് പറയാന്‍ നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോ എന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ്. നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് വിമര്‍ശിച്ചത്.

കൈവിലങ്ങിട്ടും കാലില്‍ ചങ്ങലയിട്ടും ചരിത്രത്തിലൊരിക്കലും സൈനിക വിമാനത്തില്‍ ഇന്ത്യയിലേക്ക് ആരെയും നാടുകടത്തിയിട്ടില്ല. സുഹൃദ് രാജ്യമായ അമേരിക്കയില്‍ നിന്നു്ള്ള ഈ നടപടി മനുഷ്യത്വരഹിതവും ഇന്ത്യക്ക് അസ്വീകാര്യവുമാണെന്ന് പറയാന്‍ മോദിക്ക് കഴിയുമോ? ഇത്തവണ തന്റെ സുഹൃത്ത് ട്രംപിനെ കെട്ടിപ്പിടിക്കാന്‍ മുതിരാതെ അരികില്‍ നില്‍ക്കുമോ- ജയ്‌റാം രമേശ് പരിഹാസ സ്വരത്തില്‍ ചോദിച്ചു.

webdesk18:
whatsapp
line