തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ചട്ടപ്പടി സമരം തുടങ്ങി. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിലാണ് സമരം. സമരത്തിന്റെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളജിലും പ്രിന്‍സിപ്പല്‍ ഓഫീസിനു മുന്നിലും തിരുവനന്തപുരത്തു ഡി.എം ഇ ഓഫീസിനു മുന്നിലും പ്രതിഷേധജാഥയും ധര്‍ണയും നടത്തി. രോഗി പരിചരണത്തെയും അധ്യാപനത്തെയും സമരം ബാധിച്ചില്ല.
ചട്ടപ്പടി സമരത്തിന്റെ ഭാഗമായി വി.ഐ.പി ഡ്യൂട്ടിയും പേ വാര്‍ഡ് ഡ്യൂട്ടിയും നോണ്‍ കോവിഡ്-നോണ്‍ എമര്‍ജന്‍സി യോഗങ്ങളും ഡോക്ടമാര്‍ ബഹിഷ്‌കരിച്ചു. മാര്‍ച്ച് 10നു സെക്രട്ടറിയേറ്റിനു മുന്നില്‍ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. മാര്‍ച്ച് 17ന് ഒരു ദിവസം 24 മണിക്കൂര്‍ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.
തിരുവനന്തപുരം ഡി.എം.ഇ ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ കെ.ജി.എം.സി.ടി.എ സംസ്ഥാനപ്രസിഡന്റ് ഡോ ബിനോയ് എസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഡോ നിര്‍മ്മല്‍ ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഡോ ശ്രീകുമാര്‍ ആര്‍ സി, ഡോ ശ്രീനാഥ്, ഡോ ഷീല, ഡോ ദിലീപ്, ഡോ രാജ് എന്നിവര്‍ പ്രസംഗിച്ചു.