X

ഗണേഷ് കുമാറിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍

കൊല്ലം: ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂര്‍ ആയുര്‍വേദ ആശുപത്രിയിലെത്തി ഡോക്ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നടപടിയില്‍ ഡോക്ടര്‍മാരുടെ സംഘടനകളുടെ മറുപടി.കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് എം.എല്‍. എ തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ പൊടിപിടിച്ചതില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കെട്ടിടം നിര്‍മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല. അത് എം.എല്‍.എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ആവശ്യപ്പെടുന്നു. 1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുളള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്തികയാണ് ഉളളത്. എഴുപത് വയസുളള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ല.

പുതിയ ഫിസിയോതെറാപ്പി മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ലാതെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ ചോദിക്കുന്നു. എങ്കിലും അത്യാവശ്യം ഡോക്ടര്‍മാര്‍ അത് ഉപയോഗിക്കുന്നതായും അവര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫീസറാണോ കുറ്റക്കാരിയെന്നും സംഘടനകള്‍ ചോദിച്ചു.

Test User: