X

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ ഓര്‍ഡിനന്‍സിന് അംഗീകാരം. കുറഞ്ഞ ശിക്ഷ ആറുമാസവും പരമാവധി ശിക്ഷ ഏഴുവര്‍ഷം

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് കടുത്ത ശിക്ഷ. ഓര്‍ഡിനന്‍സിന് അംഗീകാരം. കുറഞ്ഞ ശിക്ഷ ആറുമാസവും പരമാവധി ശിക്ഷ ഏഴുവര്‍ഷം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സിന് അംഗീകാരം. കൊട്ടാരക്കരയില്‍ ഡോ. വന്ദനയെ രോഗിയായ അധ്യാപന്‍ കുത്തിക്കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി കെട്ടിക്കിടന്ന ബില്‍ ഓര്‍ഡിന്‍സായി അംഗീകരിച്ചത്. നേരത്തെ നിയമത്തിന്റെ പരിധിയിലില്ലാതിരുന്ന നിര്‍ദേശങ്ങളും ഇതില്‍ വരും. വാക്കുകള്‍കൊണ്ടുള്ള അധിക്ഷേപം പോലും ഈ നിയമത്തിന്റെ പരിധിയില്‍ വരും. നിലവില്‍ മൂന്നുവര്‍ഷമാണ് ശിക്ഷ . ഇതിന്റെ പരിധിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പെടും. ആശുപത്രിയിലെത്തിയ രോഗികളെ ആക്രമിച്ചാലും ശിക്ഷ ലഭിക്കും. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടന ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു. വലിയ പ്രതീക്ഷയാണ് ഓര്‍ഡിനന്‍സിലുള്ളതെന്ന് ഡോക്ടര്‍മാരുടെ പ്രതിനിധികള്‍ അറിയിച്ചു.

Chandrika Web: