തിരുവനന്തപുരം: കോവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി നീട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം പരസ്യമാക്കി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ.
ആരോഗ്യപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും കെജിഎംഒ പരാതിപ്പെട്ടു. സര്‍ക്കാര്‍ ഇതേ നിലപാട് തുടരുന്ന പക്ഷം പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും കെജിഎംഒ മുന്നറിയിപ്പ് നല്‍കി.
നേരത്തെ കോവിഡിനെതിരെ ഹോമിയോ ചികിത്സയെ പിന്തുണച്ച് ആരോഗ്യമന്ത്രി മുന്നോട്ട് വന്നപ്പോഴും ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളവിഷയത്തിലും കെജിഎംഒ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.