ഗസ്സയില്‍ ഇസ്രാഈലിന്റെ കുഞ്ഞുങ്ങളോടുള്ള ക്രൂരതയെക്കുറിച്ച് തുറന്ന് പറഞ്ഞ് അമേരിക്കന്‍ വംശജനായ ജൂത ഡോക്ടര്‍. ഈ വര്‍ഷം ഏപ്രില്‍ മേയ് മാസങ്ങളില്‍ ഗസ്സയില്‍ സന്നദ്ധസേവനം നടത്തിയ ഓര്‍ത്തോപീഡിക് സര്‍ജനും ഇന്റര്‍നാഷണല്‍ കോളജ് ഓഫ് സര്‍ജന്‍സ് വൈസ് പ്രസിഡന്റുമായ മാര്‍ക്ക് പേള്‍മുട്ടറാണ് ഞെട്ടിക്കുന്ന ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തിയത്.
ഇസ്രാഈല്‍ അധിനിവേശ സ്‌നൈപ്പര്‍മാര്‍ ഗസ്സയില്‍ കുട്ടികളെ നെഞ്ചിലും തലയിലും മനപൂര്‍വം വെടിയുതിര്‍ത്ത് കൊല്ലുന്നതായി അദ്ദേഹം പറഞ്ഞു. ഒരു അന്താരാഷ്ട്ര ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചില്‍ നടത്തിയത്. ‘നെഞ്ചിലും തലയിലും വെടിയേറ്റ നിലയില്‍ എന്റെയടുത്ത് രണ്ട് കുഞ്ഞുങ്ങളെ കൊണ്ടുവന്നു. അവരുടെ ഫോട്ടോകള്‍ ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വെടിയേറ്റ കുഞ്ഞിന്റെ നെഞ്ചില്‍ എനിക്ക് സ്‌റ്റെതസ്‌കോപ്പ് കൃത്യമായി വെക്കാന്‍ കഴിഞ്ഞില്ല. അതേ കുട്ടിയുടെ തലക്കും വെടിയേറ്റിരുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച സ്‌നൈപ്പര്‍’ ഒരിക്കലും അബദ്ധത്തില്‍ ഒരു കൊച്ചുകുട്ടിയെ രണ്ടുതവണ വെടിവെക്കില്ല. അവ കൊല്ലാനുദ്ദേശിച്ചുള്ള ഷോട്ടുകളാണ്’ ഡോ. മാര്‍ക്ക് പേള്‍മുട്ടര്‍ പറഞ്ഞു.