ഔറംഗാബാദ്: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിയായ അശോക് ചവാന്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായി കൊണ്ടിരിക്കുന്നത്. കണ്ണീരൊഴുക്കുന്ന ഒരു വൃദ്ധയെ ഡോക്ടര്‍ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോ. വൃദ്ധ ഡോക്ടറോട് എന്തെല്ലാമോ പറയുന്നുണ്ട്. ആശ്വാസ വാക്കുകളുമായി ഡോക്ടറും. അവസാനം ഡോക്ടര്‍ പോവുമ്പോള്‍ ആ സ്ത്രീ കൈ കൂപ്പി നില്‍ക്കുന്നതും കാണാം.
ഔറംഗബാദിലെ ആശുപത്രിയിലെ ഡോക്ടറായ അല്‍താഫാണ് വൃദ്ധയെ കെട്ടിപ്പിടിക്കുന്ന ഡോക്ടര്‍. അവരുടെ ആശുപത്രി ഫീസ് ഡോക്ടര്‍ എഴുതിത്തള്ളിയതിന്റെ നന്ദി പ്രകടനമാണ് വീഡിയോ.
അവരുടെ മകന്‍ രാജ്യത്തിന് വേണ്ടി സേവനം ചെയ്ത് രക്തസാക്ഷിത്വം വഹിച്ച ജവാനാണ്. ആ കടപ്പാടിലാണ് അവരുടെ ഫീസ് വാങ്ങാതിരിക്കാനുള്ള തീരുമാനം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഈ വിഡിയോ കണ്ടത്.
രാജ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും ഉത്തമ മാതൃകയായാണ് ഈ വിഡിയോ ഉയര്‍ത്തിക്കാട്ടുന്നത്.