X

പരിശോധനക്കിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

ആശുപത്രിയില്‍ പരിശോധനക്കിടെ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് മൂണ്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സൂരജ് കെ രാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഒപിയില്‍ രോഗികളെ പരിശോധിക്കുന്നതിനിടയിലാണ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ഗ്യാസിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് മരുന്ന് കഴിച്ചതായും ജീവനക്കാര്‍ പറഞ്ഞു. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

webdesk14: