X

സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍; തിരുവനന്തപുരത്ത് കൂട്ടംകൂടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ചതില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച്. ഇന്ന് രാവിലെ 8 മുതല്‍ 10 വരെയാണ് സൂചന പണിമുടക്ക് നടക്കിയത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കോവിഡ് ഇതര ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, തിരുവനന്തപുരത്ത് കൂട്ടംകൂടിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. കോവിഡ് ജാഗ്രത തെറ്റിച്ച് കൂട്ടംകൂടിയെതിനെതിരായയാണ് നടപടി. നിരോധനാജ്ഞ ലംഘിച്ചതിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുക.

അതേസമയം, സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുമായും നഴ്സുമാരുമായും ആരോഗ്യമന്ത്രി ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമര നീക്കം. ഡോക്ടറുടെയും ഹെഡ് നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കിയതോടെയാണ് ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു. മെഡിക്കല്‍ കോളജ് ഭരണ സംവിധാനത്തിന്റെ പിടിപ്പുകേട് മറയ്ക്കാന്‍ ചില ജീവനക്കാരെ കരുവാക്കിയെന്നാണ് സമരക്കാരുടെ ആക്ഷേപം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ നഴ്‌സസ് യൂണിയന്‍ ജില്ലയില്‍ കരിദിനമാചരിക്കും.

chandrika: