യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗുരുതര വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. എല്ലാ ദുരന്തങ്ങളെയും അവസരമായി മാറ്റരുതെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.
ശരിയായ സമയത്ത് തീരുമാനങ്ങളെടുക്കത്തതിനാല്‍ 15000ലധികം വിദ്യാര്‍ത്ഥികള്‍ യുദ്ധക്കളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ദുരന്തങ്ങളിലും അവസരം കണ്ടെത്തരുത് എംപി ട്വിറ്ററില്‍ കുറിച്ചു.
അതുപോലെ കുറിപ്പിന് കൂടെ ഒരു വീഡിയോയും എംപി പങ്കുവെച്ചിട്ടുണ്ട്.പ്രതിസന്ധിഘട്ടത്തില്‍ അകപ്പെട്ട ഒരു വിദ്യാര്‍ത്ഥി ഇന്ത്യന്‍ എംബസിയിലേക്ക് വിളിക്കാന്‍ ശ്രമിക്കുകയും എംബസിയുടെ അനാസ്ഥ തുറന്നുകാട്ടപ്പെടുന്നതുമായ ഒരു വീഡിയോയും എംപി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം യുക്രൈന്‍ അതിര്‍ത്തികളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുന്നു. ഇതിനായി നാല് കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയയ്ക്കാനാണ് തീരുമാനം. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പൂരി, കിരണ്‍ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, വികെ സിങ് എന്നിവരെയാണ് യുക്രൈന്‍ അതിര്‍ത്തിയിലേക്ക് അയക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.