അബുദാബി: യാത്രക്കാർ വാഹനങ്ങളുടെ വിന്റോയിലൂടെയോ സൺറൂഫിലൂടെയോ കൈയും തലയും പുറത്തിട്ടാൽ ഡ്രൈവർമാർക്കെതിരെ പിഴ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തികൾ അപകടകരമാണെന്നും സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അധികൃതർ ഓർമ്മിപ്പിച്ചു.
ഓടുന്ന വാഹനത്തിൽ നിന്ന് കൈയോ തലയോ പുറത്തിട്ടാൽ 2000 ദിർഹം പുഴ ചുമത്തും. കൂടാതെ 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും 23 ട്രാഫിക് പോയിൻ്റുകളും ലഭിക്കും. ഈ അപകടകരമായ പ്രവർത്തി ഡ്രൈവറുടെയും യാത്രക്കാരുടെയും മാത്രമല്ല, മറ്റ് വാഹനങ്ങളിലുള്ളവരുടെയും ജീവന് ഭീഷണിയാണ്. ഗുരുതരമായ പരിക്കുകൾക്കും ജീവഹാനിക്കും വരെ ഇത് കാരണമായേക്കുമെന്നും അധികൃതർ പറയുന്നു.