കോഴിക്കോട്: രാഷ്ട്രീയ വൈരത്തിന് വിശ്വാസത്തിന്റെ നിറം ചാര്‍ത്തരുതെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ഇഫ്താറും സൗഹൃദ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിഡന്‍ അജണ്ടകളാണ് ഇവിടെ ഏറ്റുമുട്ടുന്നത്. അതിനിടയില്‍ സമൂഹം വഞ്ചിതരാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും സാദിഖലി തങ്ങള്‍ കൂട്ടിത്തചേര്‍ത്തു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, സംഘടനാ പ്രതിനിധികളായ റഷീദ് ഫൈസി വെള്ളായിക്കോട് (എസ്.കെ.എസ്.എസ്.എഫ്), സുഹ്ഫി ഇമ്രാന്‍ (എം.എസ്.എം), ഇത്തിഹാദ് കെ.ഐ (എം.എസ്.എം), മുഹമ്മദ് അജ്മല്‍. സി, ഷഹ്ബാസ് കെ അബ്ബാസ് (വിസ്ഡം സ്റ്റുഡന്‍സ്), ആദില്‍ നസീഫ് എം (എം.എസ്.എം), ജസിന്‍ നജീസ (എം.എസ്.എം), അംജദ് അലി ഇ.എം (എസ്.ഐ.ഒ), എം.എസ്.എഫ് സംസ്ഥാന വൈസ് ഭാരവാഹികളായ ഷറഫുദ്ധീന്‍ പിലാക്കല്‍, ഷെജീര്‍ ഇഖ്ബാല്‍, ഫാരിസ് പൂക്കോട്ടൂര്‍, റംഷാദ് പള്ളം, അഷ്ഹര്‍ പെരുമുക്ക്, ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിഷ ബാനു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കെ.ടി റൗഫ് സ്വാഗതവും ട്രഷറര്‍ സി.കെ നജാഫ് നന്ദിയും പറഞ്ഞു.