X
    Categories: gulfNews

സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകളില്‍ സൈക്കിളുകള്‍ പൂട്ടിയിടരുത്, അപകടരഹിത ഗതാഗതം; ”സുരക്ഷാ പാത 2” അബുദാബി പൊലീസ് ബോധവല്‍ക്കരണം

അബുദാബി: എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബി പോലീസ് സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണം ആരംഭിച്ചു. സുരക്ഷാ ബോധവല്‍ക്കരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അബുദാബി പൊലീസ് ട്രാഫിക് ആന്റ് സെക്യൂരിറ്റി പ ട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണം ആരംഭിച്ചിട്ടുള്ളത്. ട്രാഫിക് സുരക്ഷാ നിയമങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, അവയുടെ കാരണങ്ങള്‍, ഫലങ്ങള്‍, നഷ്ടങ്ങള്‍ എന്നിവ വ്യക്തമായി ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ബോധവല്‍ക്കരണം നടത്തുന്നത്.

എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മികച്ച മുന്‍ഗണനയാണ് നല്‍കുന്നതെന്ന് സെന്‍ട്രല്‍ ഓപ്പറേഷന്‍ സ് സെക്ടറിലെ ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസുഫ് അല്‍ബലൂഷി പറഞ്ഞു. ട്രാഫിക് സുരക്ഷാ സംസ്‌കാരം പ്രചരിപ്പിക്കുന്നതിലും ചില ഡ്രൈവര്‍മാര്‍ ചെയ്യുന്ന തെറ്റായ രീതി മൂലമുണ്ടാകുന്ന അപകടങ്ങളെ ബോധ്യപ്പെടുത്തുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റിലെ ട്രാഫിക് ബോധ വല്‍ക്കര ണ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സയീദ് ഖലാഫ് അല്‍ദാഹിരി വിശദീകരിച്ചു.
ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുക, ഗതാഗത സംസ്‌കാരം വര്‍ദ്ധിപ്പിക്കുക, മരണത്തിലേ ക്കും ഗുരുതരമായ പരിക്കുകളിലേക്കും നയിക്കുന്ന അപകടങ്ങളുടെ എണ്ണം കുറക്കുക എന്നിവയില്‍ ശ്ര ദ്ധ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷയാണ് സുരക്ഷാ പാത കാമ്പയിന്‍ 2 ലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് സുരക്ഷാ അവബോധം വര്‍ദ്ധിപ്പിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും ഇതോടനുബന്ധിച്ചുള്ള പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവപ്പ് സിഗ്നല്‍ കടക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഫസ്റ്റ് അസിസ്റ്റന്റ് യാക്കൂബ് യൂസഫ് അല്‍ഹൊസാനി മുന്നറിയിപ്പ് നല്‍കി.

വാഹനമോടിക്കുന്നതിനിടെ ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുന്നതും ഫോണ്‍ ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതും ഗുരുതരമായ അപകടങ്ങളിലേക്ക് നയിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മോട്ടോര്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മറ്റ്, കാല്‍മുട്ട് പാഡുകള്‍, റിഫ്‌ളക്ടിംഗ് വസ്ത്രങ്ങള്‍ (ഫോസ്‌ഫോറസെന്റ്) എന്നിവ ഉപയോഗിക്കണം. ബൈക്കിന് വെള്ളനിറമുള്ള ഹെഡ്ലൈറ്റും പിന്‍വശം ചുവന്ന ലൈറ്റും വേണം. അനുവദിക്കപ്പെട്ട പാതകളിലൂടെ മാത്രമെ സൈക്കിള്‍ യാത്രക്കാര്‍ സഞ്ചരിക്കുവാന്‍ പാടുള്ളു. ഹെല്‍മറ്റ്, കൈകള്‍ക്കും കാല്‍മുട്ടുകള്‍ക്കും സംരക്ഷണ കവറുകള്‍ എന്നിവ നിര്‍ബന്ധമാണ്. നിശ്ചയിക്കപ്പെട്ട ഭാരത്തിലധികം വഹിക്കുവാന്‍ പാടുള്ളതല്ല. വാഹനങ്ങളുടെയോ കാല്‍നട യാത്രക്കാരുടെയോ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്ന തരത്തിലും ട്രാഫിക് സൈന്‍ പോസ്റ്റുകളി ലും സ്ട്രീറ്റ്‌ലൈറ്റ് തൂണുകളിലും സൈക്കിളുകള്‍ പൂട്ടിയിടുന്നത് പൊലീസ് കര്‍ശനമായി വിലക്കിയിട്ടുണ്ട്.

webdesk13: