തിരുവനന്തപുരം: സര്‍ക്കാരിലേക്ക് വിവിധ അപേക്ഷകള്‍ നല്‍കുമ്പോള്‍ ഉദ്യോഗസ്ഥന് മുന്നില്‍ ഇനി ‘താഴ്മയായി’ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകളില്‍ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു’ അല്ലെങ്കില്‍ ‘അഭ്യര്‍ത്ഥിക്കുന്നു’ എന്ന് ഉപയോഗിക്കണമെന്നാണ് വകുപ്പുതലവന്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമാണ്.