കോവിഡ് വാക്‌സിന്‍ എടുക്കാന്‍ രാജ്യത്ത് ഒരു പൗരനെയും നിര്‍ബന്ധിക്കരുത് എന്ന് സുപ്രീംകോടതി. സുപ്രീം കോടതിയില്‍ എത്തിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
വാക്‌സിന്‍ എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ നിരവധി വാക്‌സിനുകള്‍ ഇപ്പോള്‍ അംഗീകാരം നല്‍കുന്നുണ്ട് ഇത്തരം വാക്‌സിന്‍ ക്ലിനിക്കല്‍ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട് എങ്കിലും അതിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നാല്‍ വാക്‌സിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.