അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കേസെടുക്കരുതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ഉമ്മന്‍ചാണ്ടി ആരാണെന്ന് ജനങ്ങള്‍ക്കറിയാം… ഒരുവിധ നടപടിയും അദ്ദേഹത്തിന് എതിരെ ഉണ്ടാകരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിനസമാണ് നടന്‍ ഫേസ്ബുക്കില്‍ ലൈവിലൂടെ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചത്.പിന്നാലെ പൊലീസ് കേസെടുത്തിരുന്നു.എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് 3 ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിര്‍ത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്ത് അതിന് ഞങ്ങള്‍ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു.അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. വിനായകന്‍ ലൈവില്‍ ചോദിച്ചു.
നടനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് നടന്‍ തന്നെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.