അബുദാബി: മഴയിലും മോശം കാലാവസ്ഥയിലും വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലി ക്കണമെന്ന് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു. മഴയിലും മോശം കാലാവസ്ഥയിലും റോഡിലല്ലാതെ മറ്റൊന്നിലും ശ്രദ്ധ തിരിക്കരുത്. മതിയായ സുരക്ഷാ അകലം പാലിക്കണമെന്ന് പൊലീസ് കര്‍ശനമായ നര്‍ദ്ദേശം നല്‍കി.
വാഹനമോടിക്കുന്നവര്‍ വേഗപരിധിയും അപകടങ്ങള്‍ ഇല്ലാതിരിക്കുവാന്‍ നിയമങ്ങളും അതാത് കാലങ്ങളില്‍ പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്ന് ട്രാഫിക് ആന്റ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹമൂദ് യൂസഫ് അല്‍ബലൂഷി ആവശ്യ പ്പെട്ടു. റോഡ് വേഗത കുറയ്ക്കുന്നതിനും വാഹനങ്ങളുമായി ഉചിതമായ സുരക്ഷാ അകലം പാലിക്കുന്നതി ലും വിട്ടുവീഴ്ചയുണ്ടാവരുത്.
വാഹനമോടിക്കുമ്പോള്‍ കാഴ്ചക്കുറവ് തോന്നിയാല്‍ സുരക്ഷിതമായ സ്ഥ ലത്ത് നിര്‍ത്തിയിടണം. മഴക്കാലത്ത് വാഹനമോടിക്കുന്നത് വാഹന ഡ്രൈവറുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന തിന് ആവശ്യ മായ നടപടികള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കാറിന്റെ ചില്ലുകളും മു ന്‍വശത്തെ ലൈറ്റുകളും വൃത്തിയായി സൂക്ഷിക്കുകയും വേണം.