ബസ്സില്‍ കയറ്റാതിരിക്കുക..ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.. തുടങ്ങിയ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
കോവിഡ് ദുരിതകാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാര്‍ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്.എന്നാല്‍ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ ആണ് ലഭിക്കുന്നത്. ഇതിനെതിരെയാണ് കുട്ടികള്‍ക്ക പരാതി നല്‍കാന്‍ കഴിയുന്ന തരത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ഒരുങ്ങിയിരിക്കുന്നത്.
ഇത്തരം വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിധത്തിലുള്ള വിവേചനങ്ങള്‍ ബസ്സുകളിലുണ്ടായാല്‍ താഴെപ്പറയുന്ന നമ്പരുകളിലേക്ക് വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്
1. തിരുവനന്തപുരം -9188961001
2. കൊല്ലം – 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ – 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂര്‍ – 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം – 9188961010
11. കോഴിക്കോട് – 9188961011
12. വയനാട്- 9188961012
13. കണ്ണൂര്‍ – 9188961013
14. കാസര്‍ഗോഡ് – 9188961014