ഏക സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വരുന്ന സ്വകാര്യ ബില്ലിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പിമാരായ ഡോ.എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക് സഭ സ്പീക്കര്‍ക്ക് നോട്ടീസ് നല്കി.
ഏക സിവില്‍ കോഡ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരമൊരു നിയമ നിര്‍മാണത്തിന് വേണ്ടിയുള്ള നീക്കം രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള അകല്‍ച്ച ഉണ്ടാക്കുമെന്നും നോട്ടീസില്‍ പറഞ്ഞു. രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നും ലീഗ് എം.പിമാര്‍ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.