ദുബൈ : മത പ്രബോധനത്തോടൊപ്പം സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ഇസ്ലാഹി സെന്റർ പ്രവർത്തകർ സന്നദ്ധരാവണമെന്നു യു എ ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കൗൺസിൽ ആവശ്യപ്പെട്ടു. സംശുദ്ധമായ ജീവിതത്തോടൊപ്പം കലർപ്പില്ലാത്ത വിശ്വാസവും പെരുമാറ്റ മര്യാദകളും ആർജിച്ചു കൊണ്ടായിരിക്കണം പ്രവർത്തകർ സമൂഹത്തിൽ ഇടപെടേണ്ടതെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
2024 -26 വർഷത്തേക്കുള്ള യു.എ.ഇ ഇന്ത്യൻ ഇസ്ലാഹി സെൻ്റർ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനായി ദുബായിൽ ചേർന്ന കേന്ദ്ര കൗൺസിൽ യോഗത്തിൽ . എ പി അബ്ദുസമദ് (പ്രസിഡൻ്റ്,) ഹുസ്സയിൻ പി എ (ജനറൽ സെക്രട്ടറി), വി കെ സകരിയ (ട്രഷറർ), ജാഫർ സാദിഖ് (ഓർഗനൈസിംഗ് സെക്രട്ടറി) അബ്ദുൽ വാഹിദ് മയ്യേരി, മുഹമ്മദലി പാറക്കടവ്, അബ്ദുറഹ്മാൻ തെയ്യമ്പാട്ടിൽ (വൈസ് പ്രസിഡൻ്റുമാർ) . എക്സൽ മുജീബ്, സൈഫുദ്ദീൻ കോഴിക്കോട് , അലി അക്ബർ ഫാറൂഖി, അഷ്റഫ് പേരാമ്പ്ര, റഫീഖ് എറവറാംകുന്ന്, ഫൈസൽ അൻസാരി താനാളൂർ (സെക്രട്ടറിമാർ ) എന്നിവരെ തെരഞ്ഞെടുത്തു. യു എ ഇയിലെ 10 ശാഖകളിൽ നിന്നും തെരെഞ്ഞടുക്കപെട്ട കൗൺസിലിൽ നിന്നും പ്രവർത്തക സമിതി അംഗങ്ങളെയും തെരെഞ്ഞെടുത്തു. ഇലക്ഷൻ ഓഫീസമാരായ മുഹമ്മദലി പാറക്കടവ് മുജീബ് എക്സൽ , അബ്ദുൽ വാഹിദ് തിക്കോടി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ദുറസാഖ് അൻസാരി ( അബുദാബി), ശിഹാബ് ജിന്ന ( മുസ്സഫ), ഹനീഫ ഡി വി പി (അൽകുസ്), അമീർ തിരൂർ (ബർദുബൈ), മുനീർ കെ സി (ദേര), ഇല്യാസ് പി പി (ഖിസൈസ്), ഫിറോസ് (ഷാർജ), യാസർ റഹ്മാൻ (അൽഐൻ), പി പി ഖാലിദ് (ഫുജൈറ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, അബ്ദുസ്സമദ് എ പി , അധ്യക്ഷത വഹിച്ച യോഗത്തിൽ ഹുസ്സയിൻ പി എ സ്വാഗതവും സകരിയ വി കെ നന്ദിയും പറഞ്ഞു. സംഘടനാ ശില്പശാലയിൽ അഷ്കർ തേഞ്ഞിപ്പാലം, അബ്ദുസ്സലാം മോങ്ങം, എം എം അക്ബർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു.