കുടുംബത്തെ ഉത്തര്‍പ്രദേശ് പൊലീസ് വേട്ടയാടുകയാണെന്ന് ഡോ. കഫീല്‍ഖാന്‍. റൈഡിന്റെ ഭാഗമായി തന്റെ വീട്ടിലേക്ക് പൊലീസെത്തിയതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചായിരുന്നു കഫീല്‍ഖാന്റെ പ്രതികരണം. ‘എന്റെ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കാന്‍ കേരളത്തില്‍ വന്നരിക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ തെരക്കില്‍നിന്നോക്കെ മാറി കുട്ടികളെ ചികിത്സിക്കുന്നതിന്റെ കാര്യത്തിലായിരുന്നു എന്റെ ശ്രദ്ധമുഴുവനും. എന്നിട്ടും, പൊലീസിനെ അയച്ച് എന്റെ 70 വയസുള്ള ഉമ്മയെ ഭയപ്പെടുത്തി എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്? എന്നെ അറസ്റ്റ് ചെയ്യണോ, അതോ കൊല്ലണോ? എന്ത് വേണമെങ്കിലും ചെയ്യ്, പക്ഷേ ഉമ്മയോട് കരുണ കാണിക്കൂ, അവള്‍ക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. കുറച്ചു മനുഷ്യത്വം ബാക്കിയാക്കു സാര്‍,’ കഫീല്‍ ഖാന്‍ ഫേസ്ബുക്കില്‍ എഴുതി.
ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച കുട്ടികളുടെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് കാണിക്കുന്നതാണ് കഫീല്‍ഖാന്റെ ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എന്ന പുസ്തകം. സത്യം തുറന്ന് കിട്ടിയതിന്റെ പേരില്‍ ജയിലില്‍ അനുഭവിക്കേണ്ടി വന്ന പീഡനവും കഫീല്‍ ഖാന്‍ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പുസ്തകം മലയാളത്തില്‍ ഉള്‍പ്പെടെ മറ്റ് ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും കഫീല്‍ ഖാന്‍ അറിയിച്ചിരുന്നു.