മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കൊടിയേരിയെ ഡി.എന്‍.എ പരിശോധനക്ക് വിധേയനാക്കും. പരിശോധനക്കായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രക്തസാമ്പിളുകള്‍ നല്‍കണമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ഡി.എന്‍.എ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാണെന്ന് ബിനോയ് അറിയിച്ചതായാണ് വിവരം.
ചോദ്യം ചെയ്യലിന് മുംബൈ കോടതിയില്‍ ബിനോയ് ഹാജരായിരുന്നു. മുംബൈ ഓഷിവാര പൊലീസ് സ്‌റ്റേഷനില്‍ ഉച്ചക്ക് 12 മണിയോടെയാണ് ബിനോയ് ഹാജരായത്. പീഡന പരാതിയില്‍ ബിനോക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ബീഹാര്‍ സ്വദേശിനിയാണ് ബിനോയ്‌ക്കെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം, പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കൊടിയേരി മാദ്ധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കില്ലെന്നും ബിനോയ് പറഞ്ഞിരുന്നു.