ചെന്നൈയുടെ ആദ്യ വനിത ദളിത് മേയറായി ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആര്‍ പ്രിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതോടെ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായി പ്രിയ മാറി. ഡി.എം.കെയ്ക്ക് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ എതിരില്ലാതെയാണ് പ്രിയ മേയറായത്.
ഇതിനുമുമ്പ് രണ്ടു വനിതകള്‍ മാത്രമാണ് കോര്‍പ്പറേഷന്റെ മേയര്‍ പദവി വഹിച്ചിട്ടുള്ളത്. കാമാക്ഷി ജയരാമന്‍, താരാ ചെറിയാന്‍ എന്നിവരായിരുന്നു അത്. ഇന്നലെയാണ് ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രിയയെ ഡിഎംകെ തിരഞ്ഞെടുത്ത്. 28കാരിയും എംകോം ബിരുദദാരിയുമാണ് പ്രിയ. തിരുവികാ നഗറില്‍നിന്നുള്ള പ്രിയ 74ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.