ഡിഎംകെ നേതാവിന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് ഗവര്‍ണറെ പരസ്യമായി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ അംബേദ്കറുടെ പേരുവരുന്ന ഭാഗം വായിക്കാതിരുന്ന ഗവര്‍ണര്‍ ആര്‍.എസ് രവിയോട് കശ്മീരിലേക്ക് പോവാനാണ് ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി ആവശ്യപ്പെട്ടത്. ശിവാജി പറഞ്ഞതു മുഴുവന്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെതല്ലെന്നും വ്യക്തമാക്കി ഡിഎംകെ അദ്ദേഹത്തെ താത്ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.
ഇന്ത്യയുടെ ഭരണഘടനാ ശില്പിയായ അംബേദ്കറിന്റെ പേര് പറയാന്‍ തമിഴ്‌നാട്ടില്‍ ഇയാള്‍ വിസമ്മതിച്ചാല്‍, ചെരിപ്പുകൊണ്ട് അടിക്കാന്‍ എനിക്ക് അവകാശമുണ്ടൊ ഇല്ലയൊ ? നിങ്ങള്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്തതല്ലെ ? അദ്ദേഹത്തിന്റെ പേര് പറയാന്‍ ഒരുക്കമല്ലെങ്കില്‍ നിങ്ങള്‍ കശ്മീരിലേക്ക് പോകൂവെന്നാണ് ശിവജി പറഞ്ഞത്. തമിഴ്‌നാട്ടില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് നടക്കുന്നതിനിടെയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയോട് കശ്മീരിലേക്ക് പോകാന്‍ ശിവജി ആവശ്യപ്പെട്ടത്.