രാഹുല്‍ഗാന്ധിയെ ഒരുകോടതിവിധിയുടെ പേരില്‍ അയോഗ്യനാക്കിയത് കാത്തിരുന്നത് പോലെയുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇത് രാജ്യത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിപക്ഷകക്ഷികളുടെയും നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമാണ്. കോടതിവിധി വന്ന് രണ്ടാംദിവസം തന്നെ അയോഗ്യത കല്‍പിക്കുന്നത് രാഹുലിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരരുതെന്ന് കരുതിയാണ്. ഭാരത് ജോഡോ യാത്രസൃഷ്ടിച്ച ജനപ്രിയതയാണ് ഇതിന് കാരണം. 30 ദിവസം അപ്പീലിന് സമയം നല്‍കിയിട്ടുപോലും അതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനായില്ല. പ്രതിപക്ഷകക്ഷികളൊറ്റക്കെട്ടായിഇതിനെതിരെ പ്രതികരിക്കണമെന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.