ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ തിരഞ്ഞെടുത്ത് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ). 28കാരിയും എംകോം ബിരുദദാരിയുമായ പ്രിയാ രാജനാണ് ഡി.എം.കെയുടെ മേയര്‍ സ്ഥാനാര്‍ത്ഥി. തിരുവികാ നഗറില്‍നിന്നുള്ള പ്രിയ 74ാം വാര്‍ഡില്‍ നിന്നാണ് മത്സരിച്ച് വിജയിച്ചത്.
ഇതിനുമുമ്പ് രണ്ടു വനിതകള്‍ മാത്രമാണ് കോര്‍പ്പറേഷന്റെ മേയര്‍ പദവി വഹിച്ചിട്ടുള്ളത്. കാമാക്ഷി ജയരാമന്‍, താരാ ചെറിയാന്‍ എന്നിവരായിരുന്നു അത്. കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക് ഭൂരിപക്ഷമുണ്ട്. ആയതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.