ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി ആരിബ് ഖാനും. ബി.ജെ.പിയെയും എ.എ.പിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം. ഷാഹിന്‍ബാഗ് മേഖലയിലാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം. പൗരത്വനിയമത്തിനെതിരായ വലിയ പ്രക്ഷോഭം നടന്ന പ്രദേശമാണിത്. പിതാവ് ആസിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞദിവസം മൈക്ക് ഉപയോഗിച്ചെന്നും പൊലീസിനെ ആക്രമിച്ചെന്നും കാട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാര്‍ഡില്‍ മുമ്പും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിട്ടുള്ളത്.
ഏകസിവില്‍കോഡും പൗരത്വനിയമവും ഡല്‍ഹിയിലെ മാലിന്യവുമൊക്കെയാണ് ബി.ജെ.പിക്കെതിരായി ആരിബ ഉന്നയിക്കുന്നത്. ഡല്‍ഹിയിലെ ചേരിയിലെ കുടിയൊഴിപ്പിക്കലും അഴിമതിയും കലാപവുമെല്ലാം പ്രചാരണത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. ബി.ജെ.പിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്.സംസ്ഥാനം ഭരിക്കുന്നത് ആംആദ്മിപാര്‍ട്ടിയും. ഡിസംബര്‍ നാലിന് നടക്കുന്ന വോട്ടെടുപ്പില്‍ 250 സീറ്റുകളാണുള്ളത്. വടക്ക്, കിഴക്ക്, തെക്ക് എന്നീ മേഖല തിരിച്ചാണ് തെരഞ്ഞെടുപ്പ്. മൂന്നിടത്തും ബി.ജെ.പിക്കാണ ്‌നിലവില്‍ ഭരണം. 181 സീറ്റാണ് ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. ആപ്പിന് 49ഉം കോണ്‍ഗ്രസിന് 31ഉം.