X
    Categories: indiaNews

ഡി.കെ. ശിവകുമാർ വൈ എസ് ആർ തെലങ്കാന അധ്യക്ഷ ശർമിളയുമായി കൂടിക്കാഴ്ച നടത്തി ; കോൺഗ്രസുമായി സഖ്യത്തിന് സാധ്യത

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ റെഡ്ഡിയുടെ സഹോദരിയും വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ അധ്യക്ഷയുമായ വൈ.എസ്. ശർമിള കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലെത്തി സന്ദർശിച്ചു.
ഇരു നേതാക്കളും തമ്മിലുള്ള സൗഹാർദ്ദപരമായ കൂടിക്കാഴ്ച മാത്രമാണിതെന്നാണ് ശിവകുമാറിന്റെ ഓഫീസ് അറിയിച്ചതെങ്കിലും തെലങ്കാനയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ ശർമിള റെഡ്ഡി ആഗ്രഹിക്കുന്നുവെന്നും ശിവകുമാറുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും ചില കോൺഗ്രസ്സ് വൃത്തങ്ങൾ അറിയിച്ചു.വരാനിരിക്കുന്ന നിയമസഭാ – ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനുള്ള സാധ്യതകളെ വൈഎസ്ആർ നേതാക്കൾ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ല.

webdesk15: