സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 8 മണി മുതൽ 10 മണി വരെ മാത്രമായി നിജപ്പെടുത്തിയത് ആയി ആഭ്യന്തരവകുപ്പ് ഉത്തരവിലൂടെ അറിയിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കിയിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ ശബ്ദമലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ ഹരിത പടക്കങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ നിർദേശിച്ചിരുന്നു. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ആഘോഷങ്ങളൊന്നും നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ആരാധനാലയങ്ങൾ കോടതികൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും 100 മീറ്റർ നുള്ളിൽ മാത്രമേ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.