ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന രാജിവെച്ചു. പാര്‍ട്ടിയുടെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക്,ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നത് ദിവ്യ സ്പന്ദനയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ചിത്രം ട്വീറ്റ് ചെയ്തതിന് ദിവ്യ സ്പന്ദനക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെ മോദിയെ കള്ളനെന്ന് വിളിച്ച് അവര്‍ വീണ്ടും രംഗത്തുവന്നിരുന്നു.
ബിജെപിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്താറുള്ള ദിവ്യ സ്പന്ദന സെപ്തംബര്‍ 29ന് ശേഷം പുതിയ പോസ്റ്റുകളൊന്നും ട്വിറ്ററില്‍ ഇട്ടിരുന്നില്ല. സോഷ്യല്‍മീഡിയയിലെ ദിവ്യയുടെ മൗനം ചര്‍ച്ചാവിഷയമാകുന്നതിനിടെയാണ് സോഷ്യല്‍മീഡിയ മേധാവി സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ടു പുറത്തുവന്നത്.