X

മാനനഷ്ടക്കേസ്: ദിവ്യസ്പന്ദനക്ക് ഏഷ്യാനെറ്റ് 50ലക്ഷം നല്‍കണം

ബാംഗളൂരു: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ മേധാവിയായ ദിവ്യസ്പന്ദനക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കും അവരുടെ കന്നഡ ചാനലും പിഴയായി 50ലക്ഷം നല്‍കണം. 2013-ല്‍ രമ്യ ഫയല്‍ ചെയ്ത കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് പിഴ അടക്കേണ്ടത്. ബാംഗളൂരു സിറ്റി സിവില്‍ കോടതിയാണ് 50ലക്ഷം രൂപ പിഴ വിധിച്ചത്.

‘ബെറ്റിങ് റാണിയാരു’ എന്ന പരിപാടിയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. 2013-ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ദിവ്യ സ്പന്ദനയെ തെറ്റാ.ി ബന്ധിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ദിവ്യ സ്പന്ദന കോടതിയെ സമീപിച്ചത്. മാമാനഷ്ടത്തിന് 10കോടി രൂപയായിരുന്നു ദിവ്യ ആവശ്യപ്പെട്ടിരുന്നത്.

50 ലക്ഷം പിഴ നല്‍കണം എന്ന് ഉത്തരവിട്ട കോടതി2013-ലെ ഐ.പി.എല്ലുമായി ദിവ്യ സ്പന്ദനക്ക് യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കി.

chandrika: