ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് കെ സുധാകരൻ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൂരില്‍ തന്നെയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പി പി ദിവ്യ പൊലീസ് സംരക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണെന്നും കെ സുധാകരന്‍ ആരോപിച്ചു.

‘നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. പ്രതികരിക്കാന്‍ നാവ് പൊങ്ങിയില്ല. ദിവ്യയെ പൊലീസ് സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിലാണ്. വിളിക്കാത്ത യോഗത്തില്‍ ദിവ്യ എന്തിന് കയറിപ്പോയി. കമ്മീഷന്‍ അടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതുകൊണ്ടാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം വേണം’, സുധാകരന്‍ പറഞ്ഞു.

വയനാട്ടിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌
ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്സ് എന്താണെന്ന് കാണിക്കാനുള്ള അവസരമാണിതെന്നും സുധാകരന്‍ പറഞ്ഞു. ‘വയനാട്ടിലെ റാലിയിലെ പങ്കാളിത്തം കേരള രാഷ്ട്രീയത്തിലെ യുഡിഫിന്റെ തിരിച്ചുവരവാണ്. ചേലക്കരയും പാലക്കാടും ജയിക്കും. ജയിക്കാനുള്ള വോട്ടൊക്കെ അവിടെയുണ്ട്,’ കെ സുധാകരന്‍ പറഞ്ഞു.

webdesk13:
whatsapp
line