ആനക്കയം പഞ്ചായത്ത് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഹിയറിങ്ങ് നടത്തുന്നതിന് ചുമതലപ്പെടുത്തിയ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത രാത്രിയില്‍ സി.പി.എം പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരോടൊപ്പം കിടങ്ങയത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍വന്നത് മുസ്ലിംലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ചോദ്യം ചെയ്തു. ഹിയറിങ്ങുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വന്നതെന്നാണ് സെക്രട്ടറി പറയുന്നത്.
എന്നാല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ രാത്രിയില്‍ ഒരു പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളോടൊപ്പം വന്നതെന്തിന് എന്ന ചോദ്യത്തിന് സെക്രട്ടറി ഉത്തരം പറഞ്ഞില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥയുടെ ഈ പ്രവര്‍ത്തനത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു.