ന്യൂഡല്‍ഹി: വ്യത്യസ്തതയാണ് രാജ്യത്തിന്റെ ഭംഗിയെന്ന് നടന്‍ കമല്‍ ഹാസന്‍. നമ്മള്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരാണ്, എന്നാല്‍ ഐക്യമുള്ളവരായി തുടരുന്നു. ഇന്ത്യക്കാര്‍ അമേരിക്കയെ പോലെയല്ല. ഒരുപാട് വ്യത്യസ്തരാണ്. അതാണ് ഈ രാജ്യത്തിന്റെ ഭംഗി. ഞാനൊരു ഇന്ത്യനാണ്. താജ് മഹല്‍ എന്റേതാണ്, മഥുരൈ ക്ഷേത്രം നിങ്ങളുടേതാണ്. കശ്മീര്‍ എന്റേതെന്നപോലെ കന്യാകുമാരി നിങ്ങളുടേതുമാണ്’- കമല്‍ ഹാസന്‍ പറഞ്ഞു. പാന്‍ ഇന്ത്യ സിനിമ എന്ന വിശേഷണം പുതിയ നാണയമാണെന്നും ഇന്ത്യന്‍ സിനിമയെപ്പോഴും നല്ല സിനിമകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.