സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കളക്ടർമാരെ മാറ്റി.ബ്രഹ്മപുരം തീപിടിത്ത വിവാദത്തിന് പിന്നാലെയാണ് എറണാകുളം കളക്ടർക്ക് സ്ഥാനചലനമുണ്ടാകു ന്നത്. എറണാകുളം കളക്ടറായ രേണു രാജിനെ വയനാട് കളക്ടറായി നിയമിച്ചു.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഉമേഷ് എൻ.എസ്.കെ യാണ് പുതിയ എറണാകുളം കളക്ടർ.വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട് കലക്ടറായി നിയമിച്ചു. തൃശൂർ കളക്ടറായ ഹരിത വി കുമാർ ആലപ്പുഴയുടെ പുതിയ കളക്റ്ററാകും.ആലപ്പുഴ കളക്ടർ വൈ.ആർ. കൃഷ്ണ തേജയാണ് പുതിയ തൃശൂർ കളക്ടർ.