മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാ സംഗമങ്ങള്‍ക്ക് തുടക്കമായി. സ്‌നേഹത്തിന്റെ സന്ദേശം കൈമാറാനും മത, ജാതി, വിഭാഗീയ ചിന്തകള്‍ക്കതീതമായി മനുഷ്യനെ ചേര്‍ത്തുപിടിക്കാനും ആഹ്വാനം ചെയ്ത് സുഹൃദ് സദസ്സുകളോടെയാണ് ജില്ലാ സംഗമങ്ങള്‍ നടക്കുന്നത്. ഇന്ന് കാസര്‍ക്കാട് ജില്ലയില്‍ നടന്ന സുഹൃദ് സംഗമത്തില്‍ മത, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വൈകുന്നേരം കാസര്‍ക്കോട് ടൗണ്‍ ഹാളില്‍ ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും.
കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങള്‍. രാജ്യത്തും സംസ്ഥാനത്തും വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായ പ്രചാരണവും സംഗമങ്ങളുടെ ലക്ഷ്യമാണ്.
നാളെ കണ്ണൂരിലാണ് പര്യടനം. എട്ടിന് തൃശൂര്‍, ഒമ്പതിന് ഇടുക്കി, 11ന് എറണാകുളം, 12ന് കോട്ടയം, 13ന് ആലപ്പുഴ, 15ന് പാലക്കാട്, 16ന് പത്തനംതിട്ട, 18ന് കൊല്ലം, 19ന് തിരുവനന്തപുരം, 20ന് വയനാട്, 23ന് കോഴിക്കോട് എന്നിങ്ങനെയാണ് സംഗമങ്ങള്‍ നടക്കുക.