X

സിപിഎം സമ്മേളനത്തിനായി കാസര്‍കോട് പൊതുപരിപാടികള്‍ പാടില്ലെന്ന ഉത്തരവ് പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്

സിപിഎം സമ്മേളനം നടക്കുന്നതിനാല്‍ പൊതുപരിപാടികള്‍ പാടില്ലെന്ന് ഉത്തരവിറക്കി രണ്ടു മണിക്കൂറിനകം പിന്‍വലിച്ച് കാസര്‍കോട് ജില്ലാ കളക്ടര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പൊതുപരിപാടികള്‍ വലിക്കിക്കൊണ്ട് കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉത്തരവിറക്കിയത്. രണ്ടു മണിക്കൂറിനകം തന്നെ ഇത് പിന്‍വലിക്കുകയായിരുന്നു.
നാളെ കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടി. ടി.പി.ആര്‍ അടിസ്ഥാനമാക്കിയാണ് ആദ്യം ഉത്തരവിറക്കിയത്. ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു. സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് പിന്‍വലിക്കുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Test User: