X
    Categories: keralaNews

ഭാഗ്യക്കുറി സമ്മാനവിതരണം ആദായ നികുതി ഈടാക്കിയതിന് ശേഷം

തിരുവനന്തപുരം: ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ജേതാക്കളാകുന്നവര്‍ക്ക് സമ്മാനത്തുക നല്‍കുമ്പോള്‍ ആദായ നികുതി ഈടാക്കാന്‍ നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ്. 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവില്‍ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഇപ്പ്രകാരം ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ട്. എന്നാല്‍ ഇതിനു പുറമെ അന്‍പത് ലക്ഷത്തിന് മുകളിലുള്ള ഉയര്‍ന്ന സമ്മാന തുകകള്‍ക്ക് സര്‍ച്ചാര്‍ജും, സെസും നല്‍കുകയെന്നത് പാന്‍കാര്‍ഡ് ഉടമകളായ സമ്മാനജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി.

സമ്മാനാര്‍ഹര്‍ നല്‍കേണ്ട നികുതിയെക്കുറിച്ച് ഭാഗ്യക്കുറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാല്‍ വലിയ തുകകള്‍ സമ്മാനമായി ലഭിക്കുന്നവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുന്നു എന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഈ വിശദീകരണം. ഭാഗ്യക്കുറി സമ്മാനര്‍ഹര്‍ മാത്രമല്ല, 50 ലക്ഷത്തില്‍ കൂടുതല്‍ തുക വരുമാനമായി ലഭിക്കുന്ന ഏതൊരു പൗരനും സര്‍ച്ചാര്‍ജും സെസും യഥാസമയം ഒടുക്കേണ്ടതുണ്ടെന്ന് ആദായനികുതി ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഭാഗ്യക്കുറി സമ്മാനാര്‍ഹര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്.

Chandrika Web: