ഉത്തര്‍പ്രദേശിലെ ഗ്യാന്‍ വാപ്പി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സര്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തൃപ്തിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. സര്‍വ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങള്‍ ഉണ്ടെന്നും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്നും ചീഫ് ജസ്റ്റിസ് പ്രദീപ് ദിവാകര്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഇന്ന് വൈകിട്ട് നാലര മണിക്ക് മുന്‍പ് ഏതുതരം സര്‍വ്വകകള്‍ ആണെന്ന് നടത്തുന്നത് എന്ന് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സര്‍വ്വേ ഉത്തരവിന്റെ മറവില്‍ പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ ഖനനം ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഖനനം വഴി പള്ളിക്കുള്ളില്‍ കേടുപാടുകള്‍ സംഭവിക്കാനും തകര്‍ന്നു വീഴാനും കാരണമാകും അദ്ദേഹം ഹൈക്കോടതിയില്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പള്ളിയില്‍ ശാസ്ത്രീയ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്ത്യ ഓഫ് ഇന്ത്യക്ക് വാരണസി ജില്ലാ കോടതി അനുമതി നല്‍കിയത്.