X

ആഭ്യന്തര സര്‍വേയില്‍ അങ്കലാപ്പ്; രാജസ്ഥാനിലും ഹരിയാനയിലും ബി.ജെ.പിക്ക് ടെന്‍ഷന്‍

എ​​ൻ.​​ഡി.​​എ സ​​ഖ്യം 400ല​​ധി​​കം സീ​​റ്റു​​ക​​ൾ നേ​​ടു​​മെ​​ന്ന മോ​ദി​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ അ​വ​കാ​ശ​​വാ​​ദ​​ത്തി​​നി​​ടെ, ബി.​​ജെ.​​പി​​യെ ആ​​ശ​​ങ്ക​​യി​​ലാ​​ഴ്ത്തി പാ​​ർ​​ട്ടി​​യു​​ടെ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വേ. ക​​ഴി​​ഞ്ഞ ത​​വ​​ണ തൂ​​ത്തു​​വാ​​രി​​യ രാ​​ജ​​സ്ഥാ​​ൻ, ഹ​​രി​​യാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ഇ​​ക്കു​​റി ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​ണ് പാ​​ർ​​ട്ടി നേ​​രി​​ടു​​ന്ന​​തെ​​ന്നാ​​ണ് സ​​ർ​​വേ​​യി​​ൽ തെ​​ളി​​യു​​ന്ന​​ത്.

ഇ​​ക്കു​​റി പാ​​ർ​​ട്ടി ഒ​​റ്റ​​ക്ക് 370​ലേ​​റെ സീ​​റ്റു​​ക​​ൾ നേ​​ടു​​മെ​​ന്ന വീ​ര​വാ​ദം കൊ​​ഴു​​പ്പി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് പാ​ർ​ട്ടി​നേ​തൃ​ത്വ​ത്തി​ന് കീ​ഴ്ത്ത​ട്ടി​ൽ​നി​ന്ന്, അ​ത്ര ശു​ഭ​ക​ര​മ​ല്ല കാ​ര്യ​ങ്ങ​ൾ എ​ന്ന സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​​രി​​യാ​​ന​​യി​​ലെ 10 സീ​​റ്റു​​ക​​ളി​​ൽ അ​​ഞ്ചി​​ലും പാ​​ർ​​ട്ടി ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി​​യാ​​ണ് നേ​​രി​​ടു​​ന്ന​​ത്. റോ​​ത്ത​​ക്, സോ​​നേ​​പ​​ട്, സി​​ർ​​സ, ഹി​​സാ​​ർ, ക​​ർ​​ണാ​​ൽ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ബി.​​ജെ.​​പി വി​​യ​​ർ​​ക്കു​​ന്ന​​ത്. 25 സീ​​റ്റു​​ക​​ളു​​ള്ള രാ​​ജ​​സ്ഥാ​​നി​​ൽ ബാ​​ർ​​മ​​ർ, ചു​​രു, ന​​ഗൗ​​ർ, ദോ​​സ, ടോ​​ങ്ക്, ക​​രൗ​​ലി തു​​ട​​ങ്ങി​​യ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലാ​​ണ് ബി.​​ജെ.​​പി​​ക്ക് കോ​​ൺ​​ഗ്ര​​സ് ക​​ടു​​ത്ത വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

ഉ​​ത്ത​​രേ​​ന്ത്യ​​യി​​ൽ പ​​ല​​യി​​ട​​ത്തും സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യം പാ​​ളി​​യെ​​ന്ന് ബി.​​ജെ.​​പി സ​​ർ​​വേ​​യി​​ൽ സൂ​​ച​​ന​​ക​​ളു​​ണ്ട്. ജാ​​ട്ടു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ പ​​ല സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലും ബി.​​ജെ.​​പി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി നി​​ർ​​ണ​​യ​​ത്തോ​​ടു​​ള്ള നീ​​ര​​സം എ​​തി​​രാ​​ളി​​ക​​ൾ മു​​ത​​ലെ​​ടു​​ത്താ​​ൽ പാ​​ർ​​ട്ടി​​ക്ക് തി​​രി​​ച്ച​​ടി​​യേ​​ൽ​​ക്കും. ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ത​​ങ്ങ​​ൾ തു​​റു​​പ്പു​​ചീ​​ട്ടാ​​യി ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ​ന​​രേ​​ന്ദ്ര മോ​​ദി​​യെ ഹ​​രി​​യാ​​ന​​യി​​ലും രാ​​ജ​​സ്ഥാ​​നി​​ലും വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ​പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി​​ക്കു​​ക​​യെ​​ന്ന​​തും ബി.​​ജെ.​​പി അ​​ജ​​ണ്ട​​യി​​ലു​​ണ്ട്.

ഹ​​രി​​യാ​​ന​​യി​​ൽ പ​​ത്തു​​വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​വി​​രു​​ദ്ധ വി​​കാ​​ര​​ത്തി​​നൊ​​പ്പം ജാ​​ട്ട് സ​​മു​​ദാ​​യ​​ത്തി​​ന്റെ എ​​തി​​ർ​​പ്പും ബി.​​ജെ.​​പി​​ക്ക് തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്ന് പ​​ഞ്ചാ​​ബ് യൂ​​നി​​വേ​​ഴ്സി​​റ്റി അ​​ധ്യാ​​പ​​ക​​നാ​​യ പ്ര​​ഫ. അ​​ശു​​തോ​​ഷ് കു​​മാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ഭൂ​​പീ​​ന്ദ​​ർ സി​​ങ് ഹൂ​​ഡ ഹ​​രി​​യാ​​ന​​യി​​ൽ ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മ​​റി​​യി​​ക്കു​​ന്ന ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ബി.​​ജെ.​​പി​​ക്ക് സം​​സ്ഥാ​​ന​​ത്ത് സ​​മ്പൂ​​ർ​​ണ മേ​​ധാ​​വി​​ത്വം കാ​​ട്ടാ​​ൻ ഇ​​ക്കു​​റി ക​​ഴി​​യി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം വി​​ല​​യി​​രു​​ത്തു​​ന്നു.

webdesk13: