തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനതകര്‍ച്ചക്ക്് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അടുത്ത മാസം നാലിന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തും. സെക്രട്ടേറിയറ്റ്, എറണാകുളം, കോഴിക്കോട് കളക്ട്രേറ്റുകള്‍ ഉള്‍പ്പടെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ധര്‍ണ്ണയില്‍ യു.ഡി.എഫ് എം.പിമാര്‍,എം.എല്‍.എമാര്‍,തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍,യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് മുന്നണി കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ്ണ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല,പി.ജെ ജോസഫ്,കൊടിക്കുന്നില്‍ സുരേഷ്, എ.എ അസീസ്, സിപി ജോണ്‍, മാണി സി കാപ്പന്‍, ദേവരാജന്‍, എം.പിമാരായ ശശി തരൂര്‍, പ്രേമചന്ദ്രന്‍,അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരും യു.ഡി.എഫ് എം.എല്‍.എമാരും തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വം നല്‍കും.
ആലപ്പുഴ, തൃശ്ശൂര്‍,ഇടുക്കി,പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ്ണ എറണാകുളം കലക്ട്രേറ്റിന് മുന്നില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ്, കെ.എന്‍.രാജന്‍ ബാബു,ജോണ്‍ ജോണ്‍, എം.പിമാരായ ബെന്നി ബെഹന്നാന്‍, ഹൈബി ഈഡന്‍, റ്റിഎന്‍ പ്രതാപന്‍,ഡീന്‍ കുര്യാക്കോസ്, ശ്രീകണ്ഠന്‍,രമ്യാഹരിദാസും എംഎല്‍എമാരും നേതൃത്വം നല്‍കും. കാസര്‍ഗോഡ്,വയനാട്, മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ധര്‍ണ്ണ കോഴിക്കോട് കലക്ട്രേറ്റിന് മുന്നില്‍ പികെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. എംപിമാരായ കെ.മുരളീധരന്‍,ഇടി മുഹമ്മദ് ബഷീര്‍,എംകെ രാഘവന്‍, അബ്ദുള്‍ സമ്മദ് സമദാനി,രാജ് മോഹന്‍ ഉണ്ണിത്താന്‍,അബ്ദുള്‍ വഹാബ് എന്നിവരും പങ്കെടുക്കും.