മാനനഷ്ടകേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി കോടതി. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയത്. കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുല്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ജഡ്ജി ആര്‍എസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹര്‍ജി തള്ളിയത്. ഇതോടെ രാഹുലിന്റെ അയോഗ്യത തുടരും.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാല്‍ ഇനി ഹൈക്കോടതിയെ സമീപിക്കും.