എറണാകുളം കുമ്പളങ്ങിയില്‍ യുവാവിനെ കുത്തിക്കൊന്നു. അനില്‍കുമാര്‍ (32) ആണ് മരിച്ചത്. പേരിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ജിബിന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച നടന്ന പേരിടല്‍ ചടങ്ങില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ചേര്‍ന്ന് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി 12 മണിയോടെ പഞ്ചായത്ത് ഗ്രൗണ്ട് പരിസരത്ത് വെച്ച് ഇരു കൂട്ടരും തമ്മില്‍ വീണ്ടും തര്‍ക്കം ഉണ്ടാവുകയും തര്‍ക്കത്തിനിടയില്‍ കുത്തേല്‍ക്കുകയുമായിരുന്നു.