ദമാം : ദമാം ഇന്‍റര്‍ നാഷണല്‍ ഇന്ത്യന്‍ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാക്കിന്‍റെ നേത്യത്വത്തില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിക്കുന്നു. അല്‍ കോബാര്‍ തുക്ബയിലെ ജെര്‍ജീര്‍ റെസ്റ്റാറന്‍റുമായി സഹകരിച്ച് ഫെബ്രവരി നാലിന് ദമാം ഷിറമാൾ ലുലു ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പരിപാടിയില്‍ മെഗാ ക്വിസ്, പ്രസംഗ മത്സരം, ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.
എഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായിട്ടാണ് മെഗാ ക്വിസ് മത്സരം ഒരുക്കിയിട്ടുള്ളത്. ഒരോ ടീമിലും മുന്ന് പേര്‍ വീതം ആറു ടീമുകളാണ് മത്സരിക്കുന്നത്. പ്രസംഗ മത്സരം, ചിത്രരചനാ മത്സരം മുന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ഒരുക്കിയിട്ടുള്ളത്. വെല്ലുവിളികളുടെ മുന്നിൽ പതറാതെ നിലയുറപ്പിക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുവാനും അവർക്ക് ആത്മധൈര്യം പകരുവാനും ഇത് പോലെയുള്ള പോലുള്ള പരിപാടികൾക്ക് കൊണ്ട് കഴിയുമെന്ന് സംഘാടകര്‍ പറഞ്ഞു. 2015 ൽ ഡിസ്പാക്ക് രൂപീകരിക്കപ്പെട്ട ശേഷം നിരവധി പരിപാടികൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസത മജീഷ്യനും മോട്ടിവേറ്റ് സ്പീക്കറുമായ ഗോപിനാഥ് മുതുകാടിനെ സൗദിയിൽ എത്തിച്ചു കൊണ്ടായിരുന്നു തുടക്കം. അതിനു ശേഷം ഡൊ: രഞിത്കുമാര്‍, ഡൊ: അലക്സാണ്ടർ ജേക്കബ് എന്നിവരേയും ദമാമിലെത്തിക്കുവാന്‍ ഡിസ്പ്പാക്കിന് കഴിഞ്ഞു.
ഫീസ് കുടിശ്ശിക വരുത്തിയ കുട്ടികളുടെ കുടിശ്ശിക തീർക്കുകയും ഒരോ വർഷവും നിരവധി കുട്ടികളെ സഹായിക്കുവാനും അവരുടെ പഠനം മുടങ്ങാതിരിക്കുവാനും കഴിഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം യൂണിഫോം വാങ്ങാൻ പോലും കഴിയാത്തവർക്ക് ആവശ്യമായ യൂണിഫോം എത്തിച്ച് നൽകുവാനും സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്.
ഓരോ വർഷവും ഇക്കാമ പുതുക്കാൻ പോലും കഴിയാത്തവർ, സ്കുൾഫീ നല്‍കാന്‍ കഴിയാത്തവര്‍ നമുക്കിടയിൽ ഉണ്ട്. ആ യാഥാർത്യം മനസ്സിലാക്കി കുട്ടികളുടെ പ0നം മുടങ്ങാതിരിക്കുവാൻ ഡിസ്പാക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നിരവധി സേവന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. പാഠപുസ്തകങ്ങളുടെ പുനരുപയോഗം എന്ന ആശയം മുന്നോട്ട് വയ്ക്കുകയും പ്രധാനമാളുകളിൾ കേന്ദ്രീകരിച്ച് അത് ശേഖരിച്ച് വിതരണം ചെയ്യുവാനും കഴിഞ്ഞിട്ടുണ്ടെന്നും ഡിസ്പാക്ക് ഭാരവാഹികള്‍ വിശദീകരിച്ചു. വര്‍ത്താസമ്മേളനത്തില്‍ ഡിസ്പാക് പ്രസിഡന്‍റ് ഷഫീക് സി.കെ., ജന: സെക്രട്ടറി അഷ് റഫ് ആലുവ, പ്രോഗ്രാം കമ്മറ്റി കണ്‍ വീനര്‍ ഷമീം കാട്ടാക്കട, സബ് കമ്മറ്റി കണ്‍ വീനര്‍മാരായ താജു അയ്യാരില്‍, അനില്‍ കുമാര്‍ എന്നിവരും ജെര്‍ജീര്‍ റെസ്റ്റാറന്‍റ് എം ഡി താജുദ്ദീൻ ഫിറോസ് ഖാൻ എന്നിവര്‍ പങ്കെടുത്തു.