കേരള കലാമണ്ഡലത്തിലെ മുഴുവന്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട സംഭവത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല. പിരിച്ചുവിട്ട നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അറുപത്തി ഒന്ന് അധ്യാപകരെയും വെച്ച് 140 ല്‍ പരം കളരികള്‍ എങ്ങനെ നടത്തുമെന്ന കാര്യവും കലാമണ്ഡലം ചെയര്‍മാനും സാംസ്‌കാരിക വകുപ്പ് മന്ത്രിയും വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കലാണ്ഡലത്തിന്റെ ഉന്നതമായ കലാപാരമ്പര്യത്തെയും കലാപഠനത്തെയും നിഷേധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകരുത് രമേശ് ചെന്നിത്തല വ്യക്തമാക്കി. അധ്യാപകരെ പിരിച്ചു വിടാനുള്ള കലാണ്ഡലത്തിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും കലാമണ്ഡലത്തിന്റെ അക്കാഡമിക പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.